ദുബായ്> ദീർഘകാലം യുഎഇയിൽ പ്രവാസിയും സാമൂഹിക-സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന കൊച്ചുകൃഷ്ണ (72 ) ന്റെ വിയോഗത്തിൽ അനുശോചിച്ച് ദുബായിൽ സാമൂഹ്യപ്രവർത്തകർ ഒത്തുകൂടി.
40 വർഷത്തിലേറെക്കാലം യു.എ.ഇ യിലെ ഷാര്‍ജ, ദുബായ് എമിറേറ്റുകൾ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹം, ഷാര്‍ജയിലെ പെയിന്റിംഗ് കമ്പനിയില്‍ തൊഴിലാളിയായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ദുര്‍ഘടമായ സാഹചര്യത്തിലും പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിന് ഏറെ സമയം കണ്ടെത്തിയിരുന്ന സാംസ്കാരിക പ്രവര്‍ത്തകനായിരുന്നു കൊച്ചുകൃഷ്ണനെന്ന് യോഗത്തിൽ അധ്യക്ഷൻ ആയ ഓര്മ രക്ഷാധികാരി രാജൻ മാഹി അനുസ്മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ അയിലം സ്വദേശിയായ കൊച്ചുകൃഷ്ണന്‍ പ്രവാസി ക്ഷേമ നിധിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ലോകകേരളസഭാംഗം എന്നീ പദവികൾ വഹിചിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി അംഗവും മാസ് ഷാർജയുടെ മുഖ്യ രക്ഷാധികാരി, കൈരളി ടി വി- യു എ ഇ കോഓർഡിനേറ്റർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
ഏപ്രിൽ 9 വൈകിട്ട് ദെയ്റയിൽ ചേർന്ന അനുശോചന യോഗത്തിൽ മുൻ പ്രസിഡന്റ് അബ്ദുൽ റഷീദ് സ്വഗതം പറഞ്ഞു. ദിലീപ് സി എൻ എൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. യു എ ഇ യിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പുതിയ തലമുറയ്ക്ക് നിസ്വാർത്ഥ സേവനത്തിന്റെ മാതൃകകൾ നൽകിക്കൊണ്ടാണ് കൊച്ചു കൃഷ്ണൻ വിടവാങ്ങുന്നതെന്ന് ലോക കേരള സഭ അംഗവും മാസ്സ് ഷാർജ മുൻ ഭാരവാഹിയുമായ മോഹനൻ അനുസ്മരിച്ചു. കെ വി സജീവൻ, നാരായണൻ വെളിയങ്കോട്, വിജിഷ സജീവൻ, അബ്ദുൾ അഷ്റഫ്, സാദിഖ്, പി പി അഷറഫ് എന്നിവർ കൊച്ചുകൃഷ്ണനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചു.