ന്യൂഡൽഹി
പ്രതിപക്ഷ ഐക്യനിരയിലേക്ക് ബിജു ജനതാദളിനെ ഉൾപ്പെടുത്താനുള്ള ശ്രമം സജീവം. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ചൊവ്വാഴ്ച ഭുവനേശ്വറിൽ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് അധികാരം പിടിക്കാൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ഇറക്കിയുള്ള ബിജെപി നീക്കത്തിൽ അതൃപ്തനാണ് പട്നായിക്. മുമ്പ് നിർണായക നിയമനിർമാണങ്ങളിൽ കേന്ദ്ര സർക്കാരിനെ ബിജെഡി പിന്തുണച്ചിരുന്നു. 20 പാർലമെന്റ് അംഗങ്ങളുള്ള ബിജെഡി വരവ് പ്രതിപക്ഷ നിരയെ കൂടുതൽ ശക്തമാക്കും. വ്യാഴാഴ്ച മുംബൈയിൽ നിതീഷ് കുമാറും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച നടത്തുന്നുണ്ട്.