ന്യൂഡൽഹി> കേന്ദ്ര ഏജൻസികളിലും പൊലീസ് സ്റ്റേഷനുകളിലും മൂന്നുമാസത്തിനകം സിസിടിവി സ്ഥാപിക്കണമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച്. കോടതി ഉത്തരവ് പാലിക്കാൻ പല ഏജൻസികളും നടപടികൾ സ്വീകരിക്കാത്തത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതരുടെയും വിചാരണത്തടവുകാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടിയാണ് ഏജൻസികളുടെ ഓഫീസിൽ സിസിടിവി അല്ലെങ്കിൽ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ കാമറകൾ സ്ഥാപിക്കുന്നത്.