കൊല്‍ക്കത്ത
കലാപം രൂക്ഷമായ മണിപ്പുർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാകണമെന്ന് പൗരാവകാശ പ്രവർത്തക ഇറോം ശർമിള പറഞ്ഞു. മണിപ്പുരിലെ പ്രശ്നം എന്തെന്ന് പഠിച്ച് അത് പരിഹരിക്കാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും ഇരുവരും തയ്യാറാകണം. വംശീയ സ്വത്വം മറന്ന് എല്ലാവരും യോജിച്ച് പ്രവർത്തിക്കണം. അതിന് സ്ത്രീകൾ മുൻകൈ എടുക്കണം. മണിപ്പുരിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കില്ലെന്നും ഇറോം ശർമിള പറഞ്ഞു.