ന്യൂഡല്‍ഹി
അപകടങ്ങള്‍ പതിവായതോടെ സൈന്യം ധ്രുവ് ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് സൈനികന് മരിച്ചിരുന്നു.
മാര്‍ച്ചില്‍ രണ്ട് അപകടമുണ്ടായി. ഇതേ തുടര്‍ന്ന് നാവികസേനയും കോസ്റ്റ് ഗാര്‍ഡും ധ്രുവ് ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ധ്രുവ് അപകടത്തില്‍പ്പെട്ടത്.