ന്യൂഡൽഹി
അദാനി–- ഹിൻഡെൻബർഗ് വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം സമയം തേടി സെബി സുപ്രീംകോടതിയിൽ. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മാർച്ച് രണ്ടിന് കോടതി നിർദേശിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ 15 മാസമെങ്കിലും വേണമെന്നാണ് സെബിയുടെ നിലപാട്. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ശ്രമിക്കാമെന്നും സെബി അപേക്ഷയിൽ പറയുന്നു.
ദുരൂഹമായ 12 ഇടപാടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു ഇടപാടിന്റെതന്നെ ഭാഗമായി പല ഉപ ഇടപാടും നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശം ശേഖരിക്കലും പരിശോധിക്കലും ക്രോഡീകരിക്കലും ഉൾപ്പെടെയുള്ള നടപടിയാണ് മുന്നിലുള്ളതെന്നും സെബി വിശദീകരിച്ചു.