വെംബ്ലി
എഫ്എ കപ്പ് ഫുട്ബോളിനായി മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ജൂൺ മൂന്നിന് വെംബ്ലിയിലാണ് ഫൈനൽ.
ബ്രൈറ്റണെ ഷൂട്ടൗട്ടിൽ മറികടന്നാണ് യുണൈറ്റഡ് കിരീടപ്പോരിന് ടിക്കറ്റെടുത്തത്. നിശ്ചിതസമയവും അധികസമയവും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഷൂട്ടൗട്ടും നീണ്ടു. 7–-6നാണ് യുണൈറ്റഡിന്റെ ജയം. ബ്രൈറ്റണിന്റെ സോളി മാർഷിനാണ് പിഴച്ചത്. വിക്ടർ ലിൻഡെലോൾഫ് കിക്ക് വലയിലെത്തിച്ച് യുണൈറ്റഡിനെ ഫൈനലിൽ എത്തിച്ചു. സീസണിലെ രണ്ടാംകിരീടമാണ് എറിക് ടെൻ ഹാഗും സംഘവും ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയിരുന്നു. പ്രീമിയർ ലീഗിൽ നാലാമതാണ്.
മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞദിവസം ആദ്യസെമിയിൽ ഷെഫീൽഡ് യുണൈറ്റഡിനെ മൂന്ന് ഗോളിന് തോൽപ്പിച്ചിരുന്നു.















