സിഡ്നി
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറിനും ബ്രയാൻ ലാറയ്ക്കും ഓസ്ട്രേലിയയിലെ വിഖ്യാതമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ആദരം. സ്റ്റേഡിയത്തിന്റെ ഗേറ്റുകൾക്ക് ഇരുവരുടെയും പേര് നൽകി. ഇതാദ്യമായാണ് ഓസ്ട്രേലിയക്കുപുറത്തുള്ള കളിക്കാർക്ക് ഇത്തരത്തിൽ നാമകരണം ചെയ്യുന്നത്.
ഡൊണാൾഡ് ബ്രാഡ്മാൻ, അലൻ ഡേവിഡ്സൺ, ആർതർ മോറിസ് എന്നിവരുടെ പേരിലാണ് സിഡ്നി സ്റ്റേഡിയത്തിൽ ഗേറ്റുകളുള്ളത്. സച്ചിന്റെ 50–-ാംപിറന്നാളിന്റെയും വെസ്റ്റിൻഡീസ് മുൻതാരം ലാറ സിഡ്നിയിൽ നേടിയ 277 റണ്ണിന്റെ 30–-ാംവാർഷികത്തിന്റെയും പശ്ചാത്തലത്തിലാണ് നാമകരണം. ആദരവിൽ സച്ചിനും ലാറയും സാമൂഹമാധ്യമത്തിൽ നന്ദി അറിയിച്ചു.















