ന്യൂഡൽഹി
പരിഗണിക്കുന്ന കേസുകൾ സംബന്ധിച്ച് ജഡ്ജിമാർ അഭിമുഖങ്ങൾ നൽകരുതെന്ന് സുപ്രീംകോടതി. കൽക്കട്ട ഹൈക്കോടതി സിറ്റിങ് ജഡ്ജി അഭിജിത് ഗംഗോപധ്യായയോട് വിശദീകരണം തേടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ തൃണമുൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് എതിരായ കേസ് പരിഗണിക്കുമ്പോഹത്തന്നെ അത് സംബന്ധിച്ച് ചാനൽ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു.















