ഗാന്ധിനഗര്‍ > അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. അയോഗ്യനാക്കിയ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും. മോദി പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ അപകീര്‍ത്തിക്കേസില്‍ അയോഗ്യത വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു രാഹുലിന്റെ അപേക്ഷ. എന്നാല്‍ ഇത് സൂറത്ത് സെഷന്‍സ് കോടതി തള്ളുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ പറഞ്ഞു.
എല്ലാ കള്ളന്മാര്ക്കും മോദി എന്ന് പേരു വരുന്നത് എങ്ങനെയാണ് എന്നതായിരുന്നു രാഹുലിന്റെ വിവാദപരാമര്‍ശം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലറില്‍ നടന്ന പ്രചാരണത്തിനിടെയായിരുന്നു ഇത്. രാഹുല്‍ മോദി സമുദായത്തെ മുഴുവന്‍ അപമാനിച്ചു എന്നു കാണിച്ച് ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് രാഹുലിന് അയോഗ്യത പ്രഖ്യാപിച്ചത്.