തിരുവനന്തപുരം > കോഴിയെ പിടിക്കുന്നതിനിടെ വീട്ടുകിണറ്റിൽ വീണ കരടിയെ കരയിലെത്തിച്ചു. വനംവകുപ്പ് മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ് കരയ്ക്കെത്തിച്ചത്. വെള്ളത്തിൽ മുങ്ങിപ്പോയ കരടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഇതിനായി പാലോട് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.
വെള്ളനാട് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില് ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കരടി വീണത്. അരുണിന്റെ അയൽവാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു. ഇതിനെ പിടിക്കുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്.
കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് അരുൺ പുറത്തേയ്ക്കിറങ്ങി നോക്കിയപ്പോഴാണ് കരടിയാണ് കിണറ്റിൽ വീണതെന്ന് കണടത്. തുടർന്നു വിവരം വനം വകുപ്പിനെ അറിയിച്ചു. വനംവകുപ്പ് കരടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.