കൊൽക്കത്ത
ബംഗാളിൽ കൂച്ച് ബിഹാർ ജില്ലയിലെ ബനാഭൂലിൽ പഞ്ചായത്ത് മെമ്പറടക്കം നാനൂറിലധികംപേർ തൃണമൂൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നു. തൃണമൂലിലെ വൻ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മനംമടുത്താണ് പഞ്ചായത്ത് അംഗം മിജാനൂർ റഹ്മാന്റെ നേതൃത്വത്തിൽ പ്രവർത്തകർ കൂട്ടത്തോടെ തൃണമൂൽ വിട്ടത്. റഹ്മാൻ പഞ്ചായത്ത് അംഗത്വം രാജിവച്ചു. ഇനിയും കൂടുതൽപേർ തൃണമൂൽബന്ധം ഉപേക്ഷിച്ച് വരുമെന്ന് സിപിഐ എം സംഘടിപ്പിച്ച യോഗത്തിൽ റഹ്മാൻ പറഞ്ഞു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബനാഭൂലിലെ 16 വാർഡിലും ഇടതുമുന്നണി വിജയിക്കുമെന്നും റഹ്മാൻ പറഞ്ഞു.