ന്യൂഡൽഹി
പുൽവാമ ഭീകരാക്രമണത്തിൽ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അന്വേഷണം ആവശ്യമാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്റലിജൻസ് വീഴ്ച ഉണ്ടായെന്ന് മലിക്കിന്റെ പരാമർശങ്ങളിൽനിന്ന് വ്യക്തമാണ്. മോദി സർക്കാർ മൗനം വെടിയണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. രാജ്യസുരക്ഷയിൽ വിട്ടു വീഴ്ച പാടില്ല. ഒരു കാര്യത്തിലും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്.
ജാതി സെൻസസ് ഒഴിവാക്കാൻ പതിവ് സെൻസസ് കൂടി നടത്താതിരിക്കുകയാണ് മോദി സർക്കാരെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചു.