കൊൽക്കത്ത
രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോയുടെ ട്രയൽറൺ ഹൗറ നദിക്കടിയിലൂടെ വിജയകരമായി പൂർത്തിയാക്കി കൊൽക്കത്ത മെട്രോ. ഇതോടെ ലോകത്തുതന്നെ ജലതുരങ്ക റെയിൽപ്പാതയുള്ള ആറാമത്തെ നഗരമായി കൊൽക്കത്ത മാറി.
530 മീറ്റർ നീളത്തിൽ കൊൽക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിലെ ആഴമേറിയ ഭാഗത്താണ് ഇത് നിർമിച്ചിരിക്കുന്നത്. നദിയുടെ മുകൾ തട്ടിൽനിന്ന് 26 മീറ്ററും അടിത്തട്ടിൽനിന്ന് 13 മീറ്ററും താഴെ ടണൽ നിർമിച്ച് അതിലൂടെയാണ് പാത ഒരുക്കിയത്. 2017ലാണ് നിർമാണം ആരംഭിച്ചത്.