ന്യൂഡൽഹി
രാജ്യത്ത് ഒറ്റദിനം കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 24 മണിക്കൂറിനിടെ 10,158 പേർക്കാണ് രോഗം ബാധിച്ചത്. തൊട്ടുതലേന്ന് ഇത് 7830 ആയിരുന്നു. 30 ശതമാനം വർധന. നിലവിലെ രോഗികളുടെ എണ്ണം 44,000 പിന്നിട്ടു. പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 4.42 ശതമാനമായി ഉയർന്നു. എക്സ്ബിബി.1.16 എന്ന ഒമിക്രോണിന്റെ വകഭേദമാണ് രാജ്യത്ത് പടരുന്നത്.
അതേസമയം, ചുമ, പനി തുടങ്ങിയവയ്ക്കാപ്പം മറ്റു ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണ് ചൊറിച്ചിൽ, പുകച്ചിൽ, കണ്ണ് പിങ്ക് നിറമാകൽ തുടങ്ങിയവ വൈറസിന്റെ പുതിയ ലക്ഷണമാണെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കമ്മിറ്റിയുടെ രോഗപ്രതിരോധവിഭാഗം മുൻ തലവൻ ഡോ. എ എസ് വിപിൻ വസിഷ്ഠ പറഞ്ഞു.