കുവൈറ്റ് സിറ്റി> രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഏപ്രിൽ 21 മുതല്‍ ഏപ്രിൽ 25 വരെ രാജ്യത്ത് ഈദുൽ ഫിത്തർ അവധിയായിരിക്കുമെന്ന് കുവൈത്ത് കാബിനറ്റ് പ്രഖ്യാപിച്ചു.
വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസം അവധിയാണ് രാജ്യത്ത് ലഭിക്കുക. അവധി കഴിഞ്ഞ് ഏപ്രിൽ 26 ബുധനാഴ്ച മുതലായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.