Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഗെലോട്ടിനെതിരെ ഉപവസിച്ച്‌ 
സച്ചിൻ പൈലറ്റ്‌ ; കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്തെന്ന്‌ 
 അശോക്‌ ഗെലോട്ട്‌ പക്ഷം

by News Desk
April 12, 2023
in INDIA
0
ഗെലോട്ടിനെതിരെ-ഉപവസിച്ച്‌-
സച്ചിൻ-പൈലറ്റ്‌-;-കോൺഗ്രസിന്റെ-പ്രതിച്ഛായ-തകർത്തെന്ന്‌-
-അശോക്‌-ഗെലോട്ട്‌-പക്ഷം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാർ അഴിമതിയോട് സന്ധിചെയ്തതിനെതിരെ ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് ഉപവാസസമരവുമായി സച്ചിൻ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ പൊട്ടിത്തെറി കോൺഗ്രസിന് കനത്ത ആഘാതമായി. കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത സച്ചിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗെലോട്ട് പക്ഷം രംഗത്തെത്തി. നടപടി ഉണ്ടായാൽ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ് പക്ഷം.

ചൊവ്വ പകൽ ജയ്പുരിലെ രക്തസാക്ഷി സ്മാരകത്തിലായിരുന്നു സച്ചിൻ പൈലറ്റിന്റെ ഉപവാസസമരം. സമരവേദിയിൽ കോൺഗ്രസ് ചിഹ്നമോ പതാകയോ ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയുടെ ചിത്രത്തിനുമുന്നിൽ സച്ചിൻ ഉപവാസം അനുഷ്ഠിച്ചു. ‘ഞങ്ങളുടെ മുഖ്യമന്ത്രി ആരെപ്പോലെയാകണം; സച്ചിൻ പൈലറ്റിനെപ്പോലെയാകണം’ അനുയായികൾ മുദ്രാവാക്യം മുഴക്കി. വസുന്ധരരാജെ നേതൃത്വം നൽകിയ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ ഉപവാസമെങ്കിലും കോൺഗ്രസ് നേതൃത്വത്തിനുള്ള താക്കീതായി പ്രതിഷേധം മാറി.

സച്ചിൻ പൈലറ്റിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ‘സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണം. പരസ്യപ്രതികരണം അംഗീകരിക്കാനാകില്ല’–- രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്ജിന്ദർ സിങ് രൺധാവ പറഞ്ഞു. സച്ചിനെ അവഗണിച്ച് ഗെലോട്ടിനെ പിന്തുണയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. 2020 ജൂലൈയിൽ സച്ചിനും അദ്ദേഹത്തെ പിന്തുണച്ചിരുന്ന എൺപതോളം എംഎൽഎമാരും ഗെലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട ഗുരുതര രാഷ്ട്രീയ പ്രതിസന്ധി രാഹുലും പ്രിയങ്കയും ഉൾപ്പെടെ ഇടപെട്ടാണ് പരിഹരിച്ചത്. സച്ചിൻ പൈലറ്റിന്റെ പ്രതിഷേധം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചു. ആം ആദ്മി പാർടി സച്ചിന് പിന്തുണയുമായി രംഗത്തെത്തി.

Previous Post

ക്രൈസ്‌തവർക്ക്‌ നേരെ അരങ്ങേറിയത്‌ സംഘടിത ആക്രമണം: ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

Next Post

ദേശീയ ഹരിത ട്രിബ്യൂണലിനെതിരെ സുപ്രീംകോടതി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദേശീയ-ഹരിത-ട്രിബ്യൂണലിനെതിരെ-സുപ്രീംകോടതി

ദേശീയ ഹരിത ട്രിബ്യൂണലിനെതിരെ സുപ്രീംകോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.