കൊൽക്കത്ത> വർഗീയ വിദ്വേഷത്തിനും അക്രമത്തിനുമെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച സമാധാന റാലിയ്ക്കു നേരെ പൊലീസ് അതിക്രമം. റാലി തടഞ്ഞ പൊലീസ് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ അക്രമിച്ചു. റാലി നയിച്ച് പൈലറ്റ് വാഹനത്തിൽ നീങ്ങിയ മുഹമ്മദ് സലീമിനെ പൊലീസ് വലിച്ച് താഴെയിട്ടു. വാഹനത്തിന്റെ ഗ്ലാസ് പൊലീസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.
ഹൗറ സാൽക്കിയ ചൗരാസ്ത ജംഗ്ഷനിൽ ജംഗ്ഷനിലാണ് അതിക്രമം നടന്നത്. ഐക്യ സൗഹാർദ്ദ സന്ദേശം അറിയിച്ചു കൊണ്ട് ഹൗറ ബാലിഘാലിൽ നിന്നും ആരംഭിച്ച് പിൽഘാനയിലേക്ക് നീങ്ങിയ റാലിയാണ് ഇടയ്ക്ക് സാൽക്കയയിൽ വെച്ച് പൊലീസ് തടഞ്ഞത്. റാലിയ്ക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നെങ്കിലും അത് വകവെയ്ക്കാതെയാണ് പൊലീസ് അതിക്രമം കാട്ടിയത്.
എന്ത് എതിർപ്പ് ഉണ്ടായാലും നിശ്ചിത റൂട്ടിൽ കൂടി റാലി മുന്നോട്ട് നയിക്കുമെന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും ഉറച്ച നിലപാടിനു മുന്നിൽ പൊലീസിന് മുട്ടു മടക്കേണ്ടി വന്നു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. എസ്പിയുൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിയ്ക്കുകയും മുഹമ്മദ് സലിമിനു നേരെ നടന്ന അതിക്രമത്തിൽ ക്ഷമ അറിയിക്കുകയും ചെയ്തു. തുടർന്ന് റാലി സമാധാനപരമായി പൂർത്തിയാക്കി.
മുഹമ്മദ് സലിമിനു നേരെ നടന്ന അക്രമത്തിൽ സംസ്ഥാനത്തൊട്ടാകെ വൻ പതിഷേധം ഉയർന്നു. സമാധാനത്തിനു വേണ്ടി റാലി നടത്തുന്ന ഇടതു മുന്നണിയെ തടഞ്ഞ പോലീസ് രാംനവമി ജന്മ ദിനത്തോനെുബന്ധിച്ച് അരങ്ങേറിയ അക്രമം തടയാൻ മൂൻകൂർ ഒരു നടപടിയും എടുത്തിന്ന് മുഹമ്മദ് സലിം പറഞ്ഞു. മാരകമായ ആയുധങ്ങളുമേന്തിയാണ് ഹിന്ദു സംഘപരിവാർ തീവ്രവാദികൾ അവിടെ പ്രകടനവും അക്രമവും സംഘടിപ്പിച്ചത്.