റിയാദ്
ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി തുരുന്നു. സൗദി പ്രോ ലീഗിൽ അൽ നാസറിനായി ഇരട്ടഗോൾ നേടി. അൽ അദാലയ്ക്കെതിരെ അഞ്ച് ഗോളിന്റെ തകർപ്പൻ ജയവും കുറിച്ചു. പോർച്ചുഗീസ് കുപ്പായത്തിൽ രണ്ട് കളിയിൽ നാല് ഗോളടിച്ചായിരുന്നു റൊണാൾഡോയുടെ സൗദി അറേബ്യയിലേക്കുള്ള വരവ്. അൽ നാസറിനായി ആകെ 11 ഗോളായി മുപ്പത്തെട്ടുകാരന്.















