തിരുവനന്തപുരം
പിണറായി സർക്കാരിന്റെ രണ്ടാംവാർഷികാഘോഷം വിജയിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. രാജ്യത്തിന് മാതൃകയായ കേരള സർക്കാരിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാൻ വിപുലമായ പരിപാടി ഏറ്റെടുക്കും. 25 മുതൽ മെയ് 20 വരെ എല്ലാ മണ്ഡലത്തിലും ബഹുജന റാലി നടത്തും. സർക്കാരിന്റെ രണ്ടാംവാർഷിക ദിനമായ മെയ് 20ന് തിരുവനന്തപുരത്ത് ആഹ്ലാദ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
സർക്കാരിന്റെ നേട്ടത്തിനൊപ്പം ഭാവി പദ്ധതികളും പ്രചാരണത്തിന്റെ ഭാഗമാക്കും. റാലികളിൽ എൽഡിഎഫ് നേതാക്കൾ, മറ്റ് ബഹുജന സംഘടനാ നേതാക്കൾ, സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
പത്തിനകം എൽഡിഎഫിന്റെ എല്ലാ ജില്ലാ കമ്മിറ്റികളും യോഗം ചേരാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 15നകം മണ്ഡലം കമ്മിറ്റികളും 25നകം ലോക്കൽ, പഞ്ചായത്തുതല കമ്മിറ്റികളും ചേർന്ന് റാലിക്കായി തയ്യാറെടുപ്പ് നടത്തും. റാലികൾക്ക് മുന്നോടിയായി മണ്ഡലാടിസ്ഥാനത്തിലുള്ള ലഘുലേഖ വീടുകളിൽ എത്തിക്കും. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.















