ന്യൂഡൽഹി
ബാങ്കുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, അവശ്യമായ റിക്രൂട്ട്മെന്റ് നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക, സഹകരണമേഖലയ്ക്കെതിരായ നീക്കം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പാർലമെന്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡൽഹി ജന്തർ മന്തറിൽ സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത ഉദ്ഘാടനം ചെയ്തു.
ബെഫി വൈസ് പ്രസിഡന്റ് പ്രദീപ് ബിശ്വാസ്, ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, എഐഎസ്ജിഇഎഫ് ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഐആർആർബിഇഎ ജനറൽ സെക്രട്ടറി വെങ്കിടേശ്വര റെഡ്ഡി, നബാർഡ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി റാണാ മിത്ര, എഐബിഇഎ വൈസ് പ്രസിഡന്റ് ജെ പി ശർമ, എൻഒബിഡബ്ല്യു വൈസ് പ്രസിഡന്റ് മൻമോഹൻ ഗുപ്ത, എഐബിഒഎ ഡൽഹി പ്രസിഡന്റ് കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.