ലഖ്നൗ> ബിജെപി നേതാവിന്റെ കാർ പാർക്ക് ചെയ്തുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന രോഗി ആംബുലൻസിൽ മരിച്ചു. ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടർന്ന് ലഖ്നൗവിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സുരേഷ് ചന്ദ്രയാണ് അരമണിക്കൂറോളം ഗതാഗതക്കുരുക്കിൽ കിടന്നത്. ഇയാൾ ആംബുലൻസിൽ വച്ചുതന്നെ മരിക്കുകയായിരുന്നു.
ബിജെപി നേതാവ് ഉന്മേഷ് മിത്രയുണ്ടാക്കിയ ഗതാഗതക്കുരുക്കിന്റെ വീഡിയോ സുരേഷിന്റെ ബന്ധുക്കൾ പുറത്തുവിട്ടു. പൊലീസ് നോക്കിനിൽക്കെ തന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഉന്മേഷ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്.