Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

നിഫ്റ്റി രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്‌ടത്തിൽ

by News Desk
April 3, 2023
in BUSINESS
0
നിഫ്റ്റി-രണ്ട്-പതിറ്റാണ്ടിനിടയിലെ-ഏറ്റവും-ദൈർഘ്യമേറിയ-പ്രതിമാസ-നഷ്‌ടത്തിൽ
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> നിഫ്റ്റി സൂചിക രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിമാസ നഷ്ടത്തിൽ. തുടർച്ചയായി നാലാം മാസത്തിലും നിഫ്റ്റിക്ക് തകർച്ചയിൽ നിന്നും രക്ഷനേടാനാവാഞ്ഞത് മൂന്ന് ട്രില്യൺ ഡോളറിലേയ്ക്കുള്ള വിപണിയുടെ തിരിച്ചു വരവിന് കാലതാമസം സൃഷ്ടിക്കും. ഹിഡൻബർഗ് ആഘാതത്തിൽ നിന്നും തിരിച്ചു വരവിന് നടത്തിയ ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. അതേ സമയം മുന്നാഴ്ച്ചകളിലെ തകർച്ച ശേഷം സെൻസെക്സ് 1464 പോയിന്റ്റും നിഫ്റ്റി 414 പോയിന്റ്റും കഴിഞ്ഞവാരം ഉയർന്നത് ഷോട്ട് കവറിങിന്റ്റ പിൻബലത്തിലാണ്.

ആർ ബി ഐ വായ്പ്പാ അവലോകനത്തിന് ഈ വാരം ഒത്ത് ചേരും. നാണയപ്പരുപ്പം അനിയന്ത്രിമായ പശ്ചാത്തലത്തിൽ റിപ്പോ നിരക്കുകളിൽ ഭേദഗതിക്ക് സാധ്യത. അതേ സമയം കർണാടകത്തിലെ തിരഞ്ഞടുപ്പിന്റ്റ പശ്ചാത്തലത്തിൽ ബാങ്ക് നിരക്കുകൾ സ്റ്റെഡിയായി നിലനിർത്താൻ റിസർവ് ബാങ്ക് ശ്രമം നടത്താം. മുൻ നിര ഓഹരികളായ ആർ ഐ എൽ, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഇൻഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, ഇൻഫോസീസ്, വിപ്രോ, റ്റി സി എസ്, എച്ച് സി എൽ, എം ആന്റ് എം, ടാറ്റാ മോട്ടേഴ്സ്, എം ആന്റ് എം, എച്ച് യു എൽ, ടാറ്റാ സ്റ്റീൽ, ഐ റ്റി സി, ഡോ: റെഡീസ്, സിപ്ല, സൺ ഫാർമ്മ തുടങ്ങിയവയുടെ നിരക്കും കയറി.

നിഫ്റ്റി സുചിക 16,920 പോയിന്റ്റിൽ നിന്നുള്ള കുതിപ്പിൽ 17,380 ലേയ്ക്ക് ഉയർന്ന ശേഷം ക്ലോസിങിൽ 17,359 പോയിന്റ്റിലാണ്. ഈവാരം 17,520 നെ ലക്ഷ്യമാക്കി ഇടപാടുകൾക്ക് തുടക്കം കുറിക്കും. ഈ പ്രതിരോധ മേഖല മറികടക്കാനായാൽ നിഫ്റ്റി 17,660-18,100 റേഞ്ചിനെ ഉറ്റ്നോക്കാം, 17,060 ൽ ആദ്യ സപ്പോർട്ടുണ്ട്.

ബോംബെ സൂചിക 57,525 പോയിന്റ്റിൽ നിന്നും ഓപ്പണിങ് വേളയിൽ 57,413 റേഞ്ചിലേയ്ക്ക് തളർന്നഘട്ടത്തിൽ മുൻ നിര ഓഹരികളിൽ പുതിയ ബയ്യിങിന് ആഭ്യന്തര വിദേശ ഫണ്ടുകൾ കാണിച്ച ഉത്സാഹം വിപണിയിൽ നേരിയ ഉണർവ് സൃഷ്ടിച്ചെങ്കിലും പ്രദേശിക ഇടപാടുകാർ ഈ അവസരത്തിലും സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചതല്ലാതെ നിക്ഷപത്തിന് താൽപര്യം കാണിച്ചില്ല. എന്നാൽ വാരമദ്ധ്യം പിന്നിട്ടതോടെ വിപണിയിലേയ്ക്ക് പണ പ്രവാഹം ശക്തമായത് സെൻസെക്സിനെ 59,068 പോയിന്റ്റ് വരെ ഉയർത്തി. മാർക്കറ്റ് ക്ലോസിങിൽ സൂചിക 58,991 ലാണ്.

പുതിയ സാമ്പത്തിക വർഷത്തിന്റ ആദ്യ മാസമെന്ന നിലയ്ക്ക് ഉണർവ് നിലനിർത്തുമെന്ന നിഗനമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ. ഏപ്രിൽ സീരീസ് ആദ്യ ദിനത്തിൽ നിഫ്റ്റി ഒന്നര ശതമാനം ഉയർന്നു. ആഭ്യന്തര ഫണ്ടുകൾ 156 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 5112 കോടിയുടെ കനത്ത വാങ്ങലിനും തയ്യാറായി. തൊട്ട് മുൻവാരത്തിൽ അവർ 9432 കോടി നിക്ഷേപിച്ചിരുന്നു. സാന്പത്തിക വർഷാന്ത്യം വിപണിയുടെ അടിഒഴുക്കിൽ വൻ മാറ്റമാണ് ആഭ്യന്തര നിക്ഷേപം വരുത്തിയത്. വിദേശ ഫണ്ടുകൾ 3134 കോടി രൂപയുടെ നിക്ഷേപവും 891 കോടി രൂപയുടെ വിൽപ്പന നടത്തി.

ആഗോള വിപണിയിൽ സ്വർണം വീണ്ടും 2000 ഡോളറിലേയ്ക്ക് പ്രവേശിക്കാൻ ശ്രമം നടത്തി. നിക്ഷേപകർ പുതിയ വാങ്ങലുകളിൽ നിന്നും അകന്നതും പുതിയ വിൽപ്പനക്കാരുടെ വരവും മുന്നേറ്റത്തെ തടഞ്ഞു. സ്വർണം 1978 ഡോളറിൽ നിന്നും വാരാന്ത്യം ഔൺസിന് 1968 ഡോളറായി. മാർച്ചിൽ ആഗോള സ്വർണ വില ഔൺസിന് 133 ഡോളർ ഉയർന്നു. യു എസ് യൂറോപ്യൻ ബാങ്കിംഗ് മേഖലയിലെ തകർച്ചയാണ് ഫണ്ടുകളെ സ്വർണത്തിലേയ്ക്ക അടുപ്പിച്ചത്.

Previous Post

ആയുഷ് വകുപ്പിലെ നിയമനം: ഫിറോസിന്റെ ആരോപണം വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്‌‌ടിക്കുന്നതും- മന്ത്രി വീണാ ജോർജ്

Next Post

ഐഎംസിസി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഐഎംസിസി-കുവൈറ്റ്-കമ്മിറ്റി-ഇഫ്താർ-സംഘടിപ്പിച്ചു

ഐഎംസിസി കുവൈറ്റ് കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.