കൊച്ചി> മധ്യകേരളത്തിലെ പ്രമുഖ ചിട്ടി സ്ഥാപനമായ ജെന്റില്മാന് ചിറ്റ് ഫണ്ട്സ് പ്രവര്ത്തനമികവിന്റെ ഇരുപത്തിയഞ്ചു വര്ഷം പൂര്ത്തിയാക്കി. എറണാകുളം പ്രസ് ക്ലബില് നടന്ന ചടങ്ങില് ബ്രാന്ഡ് അംബസാഡറും സിനിമാതാരവുമായ സിദ്ധിഖ് ജെന്റില്മാന് ചിറ്റ് ഫണ്ട്സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.
25 വര്ഷത്തിനിടെ അഞ്ചു ലക്ഷത്തിലേറെ ഉപയോക്തക്കള്ക്ക് സേവനമെത്തിച്ചുവെന്നും 2022—23 വര്ഷം 300 കോടി രൂപയുടെ ബിസിനസ് നടത്തിയെന്നും വാര്ത്താസമ്മേളനത്തില് സംസാരിച്ച ജെന്റ്ല്മാന് ചിറ്റ് ഫണ്ട്സ് മാനേജിംഗ് ഡയറക്ടര് ബാബു കേശവന് പറഞ്ഞു.
ഉപയോക്താക്കളിലേറെയും ബിസിനസ്സുകാരും ഇടത്തരം വരുമാനക്കാരുമാണ്. സുതാര്യമായ പ്രവര്ത്തനത്തിലൂടെ ഇവരില് നിന്ന് ആര്ജിച്ച വിശ്വസ്തതയാണ് കമ്പനിയുടെ വളര്ച്ചയ്ക്ക് കാരണമെന്നും ബാബു കേശവന് പറഞ്ഞു.
25-ാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി കമ്പനിയുടെ പത്ത് ശാഖകളുടെ പ്രവര്ത്തനപരിധിയില് വരുന്ന 10 നിര്ധനര്ക്ക് വീടു വെച്ചു നല്കുമെന്നും ബാബു കേശവന് പറഞ്ഞു. ജാതിമതരാഷ്ട്രീയ പരിഗണനകളില്ലാതെ സാമ്പത്തികസ്ഥിതി മാത്രം കണക്കിലെടുത്തായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. രണ്ടു വര്ഷത്തിനകം പത്തു വീടുകളും നിര്മിച്ചു നല്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
25-ാം വാര്ഷികം പ്രമാണിച്ച് തലയോലപ്പറമ്പില് ഗ്രൂപ്പ് സ്ഥാപിക്കുന്ന 75000 ച അടി വിസ്തൃതിയുള്ള ജി-മാള് ഷോപ്പിംഗ് കോംപ്ലക്സിലേയ്ക്ക് കമ്പനിയുടെ ആസ്ഥാനം മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില് ബിസിനസ് ക്ലാസ്, ജനപ്രിയ, ധനശ്രീ, അക്ഷയ എന്നീ വിഭാഗങ്ങളിലാണ് കമ്പനിക്ക് ചിട്ടികളുള്ളത്. ഇവയ്ക്കു പുറമെ മള്ട്ടി ഡിവിഷന് ചിട്ടികളുമുണ്ട്.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി തലയോലപ്പറമ്പ്, ചേര്ത്തല, എറണാകുളം, തൃപ്പൂണിത്തുറ, ആലപ്പുഴ, ഹരിപ്പാട്, എരമല്ലൂര്, ഏറ്റുമാനൂര്, കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലാണ് ജെന്റ്ില്മാന്റെ ശാഖകള് പ്രവര്ത്തിക്കുന്നത്. 2023ല് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളില്ക്കൂടി ശാഖകള് തുറക്കാന് ലക്ഷ്യമിടുന്നു.
ജെന്റില്മാന് ഗ്രൂപ്പുമായി കഴിഞ്ഞ ഏഴു വര്ഷമായി സഹകരിക്കുന്നുണ്ടെന്നും ജെന്റില്മാന്റെ സുതാര്യമായ പ്രവര്ത്തനചരിത്രമാണ് ഈ സഹകരണം തുടര്ച്ചയായി പുതുക്കുന്നതിന് പ്രചോദനമെന്നും ബ്രാന്ഡ് അംബാസഡര് കൂടിയായ സിനിമാതാരം സിദ്ധിഖ് പറഞ്ഞു.
ജെന്റില്മാന് ചിറ്റ് ഫണ്ട്സ് എജിഎം സാം പോതാറയും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.