ദമ്മാം> ദമ്മാമിൽ ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ ക്യാമ്പിന്റെ ലോഗോയും ആദ്യ ഫ്ലയറും പ്രകാശനം ചെയ്തു. നിർമ്മിത ബുദ്ധിയിലൂടെ സാഹിത്യസൃഷ്ടികൾ സാധ്യമാകുന്ന ഒരു കാലഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ വായന കൂടുതൽ ഗൗരവതരമായ കാഴ്ചപ്പാട് ആവശ്യപ്പെടുന്നുണ്ട് എന്ന് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ യു കെ കുമാരൻ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.
ലിറ്റ് ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ ഉമേഷ് കളരിക്കൽ അധ്യക്ഷനായ ചടങ്ങിന് നവോദയ ഫെസ്റ്റ് ജനറൽ കൺവീനർ ഷമീം നാണത്ത് സ്വാഗതം പറഞ്ഞു. ദമാമിലെയും ജിസിസി യിലെയും പ്രമുഖ സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരും ആശംസകളർപ്പിച്ച് സംസാരിച്ച പരിപാടിയിൽ നവോദയ കേന്ദ്ര കുടുംബ വേദി എക്സിക്യൂട്ടീവ് അംഗം സ്മിത നരസിംഹൻ നന്ദി പറഞ്ഞു.
സാജിദ് ആറാട്ടുപുഴ , മാലിക് മക്ബൂൽ , സോണിയ പുൽപ്പാട്ട് (ദുബായ്), മുഹമ്മദ് നജ്ജാത്തി, കവിത അനൂപ് (കല, കുവൈറ്റ്), ഹംസ മദാരി (ജിദ്ദ, സമീക്ഷ), സ്മിത ആദർശ് , ഹാറൂൺ റഷീദ് , ബീന , സോഫിയ ഷാജഹാൻ, ഹർഷാ മോഹൻ , ഫൈസൽ , ഷിബു അറങ്ങാലി,അഡ്വ ഷഹന അനീഷ്, സിന്ധു ബിനു, ലതിക പ്രസാദ്, ടോണി ആന്റണി, രഞ്ജിത്ത് വടകര , മോഹനൻ വെള്ളിനേഴി, ഷാഹിദ ഷാനവാസ് എന്നിവർ പങ്കെടുത്തു.