കൊച്ചി> കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു. മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മേയർ പറഞ്ഞു.
സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ കരാർ പുതുക്കി നൽകില്ല.ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ലെന്നും മേയർ അറിയിച്ചു. സോൺട കമ്പനി തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാവും. നടപടി കോർപ്പറേഷന് ഒറ്റക്ക് എടുക്കാനാവില്ല. കെഎസ്ഐഡിസിയും സർക്കാരുമാണ് നടപടി തുടങ്ങേണ്ടത്.
അസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും പ്രതിപക്ഷം ബഹളംവെച്ചു. അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം കൗൺസിലിൽ പ്രതിഷേധിച്ചത്. മേയറുടെ മുഖം മറച്ചാണ് ബാനർ ഉയർത്തിയത്.