ദുബായ് > വനിതാദിനാചരണത്തിന്റെ ഭാഗയി ഓർമ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പരിപാടികൾ നടത്തി. ” ആയിഷ ” സിനിമയിലൂടെ പ്രശസ്തയായ മോന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കാരിയോ മലയാളിയോ അല്ലാതിരുന്നിട്ടും മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹം വലിയ കാര്യമാണെന്ന് മോന പറഞ്ഞു. ഓർമ വനിതാകൺവീനർ ലതാ ഓമനകുട്ടൻ അധ്യക്ഷയായി.
പ്രശസ്തമാധ്യമപ്രവർത്തകയും സംരഭകയുമായ രശ്മി രജ്ഞൻ മുഖ്യ പ്രഭാഷണം നടത്തി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം ഡോ. ജിനേഷ്കുമാർ എരമം , ലോകകേരളാസഭാഗവും ഓർമ രക്ഷാധികാരിയുമായ എൻ കെ കുഞ്ഞമ്മദ്, ഓർമ ജനറൽ സെക്രട്ടറി .അനീഷ് മണ്ണാർക്കാട്, യുവസംരഭകയും SAFFRAN Project Management LLC, CEO യുമായ ഗീതു ഗണേഷ് എന്നിവർ സംസാരിച്ചു.
ഫെമിനിസം മറുവാദവും എന്ന വിഷയത്തിൽ സംവാദം നടന്നു. പി.ശ്രീകല മോഡറേറ്റർ ആയി. സൗമ്യ, അശ്വതി എന്നിവർ നേതൃത്വം നൽകി. ഫാബി ഷാജഹാൻ സംവിധാനം ചെയ്ത സ്കിറ്റ്, ലഹരിക്കെതിരായ ഫ്ലാഷ് മോബ്, ഡാൻസുകൾ പാട്ടുകൾ എന്നിവ അരങ്ങേറി. മലയാളം മിഷൻ മലയാണ്മ പുരസ്കാരം നേടിയ .ഫിറോസിയ ദിലീഫ് റഹ്മാൻ, റംഷി മുഹമ്മദ് എന്നിവരെ ആദരിച്ചു.യോഗത്തിൽ അഡ്വ.അപർണ്ണ സ്വാഗതവും രഞ്ജിനി നന്ദിയും പറഞ്ഞു.