മനാമ> ആറ് ഗൾഫ് രാജ്യങ്ങളിലും റംസാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ വ്യാഴാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് ഒമാൻ മതകാര്യമന്ത്രാലയം അറിയിച്ചു.
സൗദി, യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ് റംസാനിലേക്ക് പ്രവേശിച്ചത്.