കുവൈറ്റ് സിറ്റി> കുവൈറ്റിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് ഉണ്ടായ എണ്ണ ചോർച്ചയെ തുടർന്ന് കുവൈറ്റ് ഓയിൽ കമ്പനി, രാജ്യത്തെ ഓയിൽ മേഖലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കമ്പനിയുടെ ഔദ്യോഗിക വക്താവും അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഖുസെ അൽ-അമറാണ് ഔദ്യോഗികമായി അറിയിച്ചത്.
അപകടത്തിൽ ആളപായങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓയിൽ ചോർച്ച കുവൈറ്റ് ഓയിൽ കമ്പനിയുടെ ഉൽപ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും അൽ-അമെർ സ്ഥിരീകരിച്ചു. കുവൈത്ത് ഓയിൽ കമ്പനിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.