Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home BUSINESS

യുഎസ്‌ ബാങ്കുകളുടെ തകര്‍ച്ചയിൽ ഇവിടെയും സ്വര്‍ണവില കുതിക്കുന്നു

by News Desk
March 15, 2023
in BUSINESS
0
യുഎസ്‌-ബാങ്കുകളുടെ-തകര്‍ച്ചയിൽ-ഇവിടെയും-സ്വര്‍ണവില-കുതിക്കുന്നു
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> യുഎസിലെ സിലിക്കൺ വാലി, സി​ഗ്നേചർ ബാങ്കുകളുടെ തകർച്ചയെത്തുടർന്ന് സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ചൊവ്വ പവന് 560 രൂപ വർധിച്ച് 42,520 രൂപയും ​ഗ്രാമിന് 70 രൂപ വർധിച്ച് 5315 രൂപയുമായി. ഫെബ്രുവരി രണ്ടിന് പവന് രേഖപ്പെടുത്തിയ 42,880 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.

സിലിക്കൺ വാലി ബാങ്ക് (എസ്വിബി) തകർച്ചയുടെ വാർത്ത പുറത്തുവന്ന വെള്ളിയാഴ്ചമുതൽ അഞ്ചുദിവസത്തിനിടെ സംസ്ഥാനത്ത് പവന് 1800 രൂപ വർധിച്ചു. വെള്ളിയാഴ്ച പവന് 400 രൂപയും ശനി 600 രൂപയും തിങ്കൾ 240 രൂപയും കൂടി. 2008ന് ശേഷം യുഎസിലെ ഏറ്റവും വലിയ ബാങ്ക് തകർച്ചയാണ് എസ്വിബിയുടേത്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതാണ് സംസ്ഥാനത്തും വില വർധിക്കാൻ കാരണം. തിങ്കളാഴ്ച യുഎസ് മാർക്കറ്റ് വ്യാപാരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ട്രോയ് ഔൺസിന് (ഏകദേശം 31.1 ഗ്രാം) 1880 ഡോളറായിരുന്ന സ്വർണവില നിലവിൽ 1907 ഡോളർ നിലവാരത്തിലാണ് നീങ്ങുന്നത്.

ബാങ്കുകളുടെ തകർച്ച ലോകത്തെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വില കൂടാൻ കാരണം. ഓഹരിവിപണിയിലെ തുടർച്ചയായ നഷ്ടവും നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിക്കുന്നു. 2008ലെ ആ​ഗോള തകർച്ചയ്ക്ക് ഇടയാക്കിയ ലെമാൻ ബ്രദേഴ്സ് ഇൻവെസ്റ്റ്മെന്റ് ബാങ്ക് തകർന്ന ഒക്ടോബറിനുമുമ്പ് സെപ്തംബർ അവസാനം ഔൺസിന് 871.60 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിയിലെ സ്വർണവില. ഡിസംബര് അവസാനമെത്തിയപ്പോഴേയ്ക്കും അത് 880.31 ഡോളറിലേക്കും 2009 ജനുവരി ഒടുവില് 928.45 ഡോളറിലേക്കും ഉയര്ന്നു. തകര്ച്ചയുടെ ഒരു വര്ഷം പൂര്ത്തിയായ 2009 ഒക്ടോബറില് വില 1044 ഡോളറായി കുതിച്ചുയര്ന്നു.

ഇപ്പോൾ തകർച്ച നേരിട്ട രണ്ട് ബാങ്കുകളിലെയും നിക്ഷേപം പൂർണമായി തിരികെനൽകുമെന്ന് ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ (എഫ്ഡിഐസി) പ്രഖ്യാപിച്ചെങ്കിലും വിപണിയിലുണ്ടായ പ്രതിസന്ധി വരുംദിവസങ്ങളിലും സ്വർണവില ഉയർത്തിയേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.

Previous Post

ക്രൈം നന്ദകുമാർ അപമാനിച്ചെന്ന് ആരോപണം ; കൊച്ചിയിൽ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

Next Post

ഒരു കോടി രൂപ നഷ്‌ടപരിഹാരം; എം വി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചു

Related Posts

ആടിയുലഞ്ഞ്-ഓഹരി-ഇൻഡക്സുകൾ…-സ്‌റ്റോക്ക്‌-റിവ്യൂ
BUSINESS

ആടിയുലഞ്ഞ് ഓഹരി ഇൻഡക്സുകൾ… സ്‌റ്റോക്ക്‌ റിവ്യൂ

October 7, 2024
70
സ്വർണവിലയിൽ-റെക്കോർഡ്-വർധന;-വില-57,000-രൂപയിലേക്ക്
BUSINESS

സ്വർണവിലയിൽ റെക്കോർഡ് വർധന; വില 57,000 രൂപയിലേക്ക്

October 4, 2024
91
യുദ്ധഭീതി-:-ഓഹരിവിപണിയില്‍-കനത്ത-നഷ്ടം
BUSINESS

യുദ്ധഭീതി : ഓഹരിവിപണിയില്‍ കനത്ത നഷ്ടം

October 4, 2024
70
സ്വര്‍ണവിലയില്‍-വീണ്ടും-കുതിപ്പ്;-പവന്-400-രൂപ-വര്‍ധിച്ചു
BUSINESS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു

October 2, 2024
72
കേരള-മുന്നേറ്റം;-രണ്ടര-വർഷത്തിനകം-93000-വനിതാ-വ്യവസായ-സംരംഭകർ-3,00,227-ചെറുകിട-യൂണിറ്റുകൾ
BUSINESS

കേരള മുന്നേറ്റം; രണ്ടര വർഷത്തിനകം 93000 വനിതാ വ്യവസായ സംരംഭകർ 3,00,227 ചെറുകിട യൂണിറ്റുകൾ

October 1, 2024
79
സ്വർണവിലയിൽ-നേരിയ-കുറവ്;-പവന്-കുറഞ്ഞത്-120-രൂപ
BUSINESS

സ്വർണവിലയിൽ നേരിയ കുറവ്; പവന് കുറഞ്ഞത് 120 രൂപ

September 30, 2024
64
Next Post
ഒരു-കോടി-രൂപ-നഷ്‌ടപരിഹാരം;-എം-വി-ഗോവിന്ദൻ-സ്വപ്‌ന-സുരേഷിന്-വക്കീൽ-നോട്ടീസ്-അയച്ചു

ഒരു കോടി രൂപ നഷ്‌ടപരിഹാരം; എം വി ഗോവിന്ദൻ സ്വപ്‌ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.