കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിമൂന്നാം വാർഷികാഘോഷം ‘മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023’ മാർച്ച് 3 വെള്ളിയാഴ്ച് വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ, ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈക ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
സമൂഹത്തിൽ രോഗാവസ്ഥ മൂലം പ്രയാസമനുഭവിക്കുന്ന നിർദ്ധനരും, നിരാലംബരുമായവർക്ക് വേണ്ടി ചികിത്സാസഹായം നൽകുന്ന കാരുണ്യം പദ്ധതിയുടെ സാമ്പത്തിക സമാഹരണമാണ് കോഴിക്കോട് ഫെസ്റ്റ് 2023 ലക്ഷ്യമിടുന്നത്. കാൻസർ, വ്യക്കരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതോടപ്പം ,അംഗങ്ങൾക്ക് നേരിടുന്ന ജീവഹാനി, മറ്റു അനുബന്ധ രോഗങ്ങൾക്ക് കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമായി സഹായം നൽകിവരുന്നു . ഇതിനോടകം കാരുണ്യം പദ്ധതിയിലൂടെ ഒരു കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു .
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്നയാണ് കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ സംഗീത വിരുന്ന് നയിക്കുന്നത്. മലയാള സിനിമാ പിന്നണി ഗായകരായ സിയ ഉൾ ഹഖ്, ലക്ഷ്മി ജയൻ എന്നിവർ സംഗീത സായാഹ്നത്തിൽ പങ്കെടുക്കും. കൂടാതെ കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തുന്നുമെന്ന് കോഴിക്കോട് അസോസിയേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .റിജിൻരാജ് പ്രസിഡണ്ട്), ഫൈസൽ. കെ (ജനറൽ സെക്രട്ടറി), വിനീഷ്.പി.വി (ട്രഷറർ ),ഷൈജിത്ത് .കെ.(ജനറൽ കൺവീനർ- മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023), ജുനൈസ് കൊയിമ (ഓപ്പറേഷൻ മാനേജർ, മെഡെക്സ് മെഡിക്കൽ കെയർ,കുവൈറ്റ്), ആനീച ഷൈജിത്ത് (പ്രസിഡണ്ട് മഹിളാവേദി), പ്രശാന്ത് കൊയിലാണ്ടി (മീഡിയ സെക്രട്ടറി) തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.