ന്യൂഡൽഹി
വർഗീയപരാമർശമുള്ള വാർത്തകൾക്ക് ന്യൂസ് 18 ചാനലിന് പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി (എന്‍ബിഡിഎസ്എ)യാണ് രണ്ടു പരിപാടിക്കായി 75,000 രൂപ ചാനലിന് പിഴയിട്ടത്. അമന് ചോപ്ര അവതരിപ്പിച്ച പ്രൈംടൈം ഷോകള്‍ക്കെതിരെയാണ് നടപടി.പ്രേക്ഷകരില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ന്യൂസ് 18 ചാനല്‍ പ്രക്ഷേപണ ധാർമികത ലംഘിച്ചെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടി.
അമന് ചോപ്ര അവതരിപ്പിച്ച അഞ്ചു പരിപാടിയുടെ വീഡിയോ നീക്കം ചെയ്യാനും നിര്‍ദേശിച്ചു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള യുദ്ധമാണ് തെരഞ്ഞെടുപ്പെന്ന ആദിത്യനാഥിന്റെ പരാമർശം ഏറ്റുപിടിച്ച് ഭൂരിപക്ഷമായ ഹിന്ദുക്കളോട് ന്യൂനപക്ഷങ്ങള്‍ക്ക് വെറുപ്പാണെന്നും അമന് ചോപ്ര പറഞ്ഞിരുന്നു. ഇതിന് 50,000 രൂപ പിഴയിട്ടു.