കരിപ്പൂർ> കരിപ്പൂരിൽ ഒരു കിലോയോളം സ്വർണവും എട്ടു ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. ഇന്നലെ രാത്രി ജിദ്ദയിൽ കരിപ്പുരിൽ എത്തിയ യാത്രക്കാരൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോസ്വർണമാണ് പിടിച്ചത്. താമരശ്ശേരി സ്വദേശി കമറുദ്ധീൻ ഷാഹുൽ ഹമീദ്ദിൽ (26) നിന്നുമാണ് സ്വർണം പിടിച്ചത്. നാല് കാപ്സ്യൂളുകളിലായി കടത്താനാണ് ശ്രമിച്ചത്.
ഫ്ലൈ ദുബായ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകുവാനെത്തിയ കോഴിക്കോട് ചെറുമോത്ത് സ്വദേശിയായ കേരിപ്പറമ്പത്ത് അഫ്സലിൽ (33) നിന്നുമാണ് വിദേശ കറൻസി പിടിച്ചത്. ദുബായിലേക്ക് കടത്തുവാൻ ശ്രമിച്ച 8 ലക്ഷം രൂപയ്ക്കു തുല്യമായ 6200 അമേരിക്കൻ ഡോളറും 1460 ഒമാൻ റിയാലുമാണ് പടിച്ചത്.ട്രോളി ബാഗിൽ വച്ചിരുന്ന ജീൻസിന്റെ പോക്കറ്റിനുള്ളിലാണ് അഫ്സൽ കറൻസി ഒളിപ്പിച്ചിരുന്നത്. .