കോട്ടയം>കോട്ടയം ജില്ലയിലെ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പൂവക്കുളം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അനുപ്രിയ സോമൻ (കേരളകോൺഗ്രസ് എം) വിജയിച്ചു.
എൽഡിഎഫിൽ നിന്ന് വിജയിച്ച പഞ്ചായത്ത് അംഗം വിദേശത്ത് പോയതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പി എ രാജൻ (യുഡിഎഫ് സ്വതന്ത്രൻ) ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി. പഞ്ചായത്തിലെ ആകെയുള്ള സീറ്റ് 13 സീറ്റിൽ എൽഡിഎഫിന് –12ഉം യുഡിഎഫിന് ഒന്നുമാണ് സീറ്റ്.