റായ്പുർ> പ്രിയങ്ക ഗാന്ധിക്ക് പുഷ്പപാതയൊരുക്കാൻ 20 ടൺ റോസാദളങ്ങൾ ഉപയോഗിച്ചെന്ന് റായ്പുർ മേയർ ഐജാസ് ദേബർ. ന്യൂ റായ്പുരിൽ എഐസിസി പൊതുസമ്മേളന വേദിയിലേക്കുള്ള റോഡിൽ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് റോസാപ്പൂക്കൾ വിതറിയത്.
വിമാനത്താവളംമുതൽ പുഷ്പവൃഷ്ടിയും നടത്തി. സാധാരണ ചുവപ്പ് പരവതാനി ഉപയോഗിച്ചാണ് സ്വീകരണം. എന്നാൽ, പ്രിയങ്ക ഗാന്ധിക്ക് വ്യത്യസ്തമായ വരവേൽപ്പ് നൽകണമെന്ന ആലോചനയിൽനിന്നാണ് പുഷ്പപാത ഒരുക്കിയതെന്നും മേയർ പറഞ്ഞു.