ചണ്ഡിഗഢ്> രാജസ്ഥാൻ സ്വദേശികളായ രണ്ടു മുസ്ലിം യുവാക്കളെ പശുക്കടത്ത് ആരോപിച്ച് ബജ്രംഗ്ദളുകാർ കത്തിച്ചുകൊന്ന കേസിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. ഹരിയാനയിലെ കന്നുകാലി പരിപാലന കേന്ദ്രത്തിൽനിന്നു ലഭിച്ച കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഘട്ട്മീക സ്വദേശികളായ ജുനൈദിന്റെയും നസീറിന്റേതുമെന്ന് തെളിഞ്ഞു.
എസ്യുവിയിൽനിന്നു ലഭിച്ച രക്തസാമ്പിളുകളും ഇവരുടേതെന്നു തെളിഞ്ഞു. കത്തിക്കരിഞ്ഞ വാഹനത്തിന്റെ ചേസിസ് നമ്പർ യുവാക്കളെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്നു പറയുന്ന വാഹനത്തിന്റേത് തന്നെയാണെന്നും കണ്ടെത്തി.
ഹരിയാന ഭിവാനി ജില്ലയിലെ പശുപരിപാലന കേന്ദ്രത്തിൽ കഴിഞ്ഞ 16നാണ് യുവാക്കളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.