ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്തെത്തി. ആളുകൾ കൂട്ടംകൂടുന്നത് തടയാൻ സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലായതിനാൽ കഴിഞ്ഞ ഞായറാഴ്ച സിസോദിയ ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ജയിലിൽ കിടക്കേണ്ടവന്നാലും തനിക്ക് പ്രശ്നമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരാകുന്നതിന് മുൻപ് സിസോദിയ ട്വീറ്റ് ചെയ്തു. സിബിഐ ഓഫീസിലേക്കു പോകുന്നതിന് മുമ്പായി അദ്ദേഹം രാജ്ഘട്ടിൽ സന്ദർശനം നടത്തി.