കോഴിക്കോട്> മോദി സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്ത ശൃംഖലയെ പൂര്‍ണമായും ആര്‍എസ്എസ് വത്കരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിന്റെ പൊതുപ്രക്ഷേപകരായ പ്രസാർഭാരതിയെ പൂർണമായി കാവിവൽക്കരിക്കാനാണ് നീക്കം. ആർഎസ്എസ് അനുകൂല ഹിന്ദസ്ഥാൻ സമാചാർ എന്ന വാർത്താ ഏജൻസിയെ വാർത്തകൾക്കായി ആശ്രയിക്കാനാണ് പുതിയ തീരുമാനം. മികച്ച ശൃംഖലയുള്ള പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയെ ഒഴിവാക്കിയാണ് ദൂരദർശൻ, ആകാശവാണി വാർത്തകൾക്ക് ഹിന്ദുസ്ഥാൻ സമാചാറിനെ ആശ്രയിക്കുന്നത്.
നിശ്ചയിക്കുന്ന പ്രതിഫലത്തിന് നൂറു വാര്‍ത്ത ദൂരദര്ശന് ഉള്‍പ്പെടെയുള്ള സംവിധാനത്തിന് നൽക്കാനാണ് തീരുമാനം. ആര്‍എസ്എസ് സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള ഒരു ഏജന്‍സിയില്‍ നിന്ന് വാര്‍ത്ത നല്‍കാനും സ്വീകരിക്കാനും തീരുമാനിച്ചതുവഴി കാവിവത്കരണത്തിന് ആശയതലത്തില്‍ ഫലപ്രദമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് അപകടകരമായ ഒന്നാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.