ന്യൂഡൽഹി
വസ്തുക്കളുടെ പേരിൽ തമ്മിലടിക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇത്തരം തർക്കങ്ങൾക്ക് ക്രിസ്തുദർശനവുമായി ഒരു ബന്ധവുമില്ലെന്ന വസ്തുത മനസ്സിലാക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. സിഎസ്ഐ, എൽഎംഎസ് വിഭാഗങ്ങൾ തമ്മിലുള്ള വസ്തുതർക്കത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
നിങ്ങൾ തമ്മിലടിക്കുന്ന കാര്യത്തിന് ക്രിസ്തുദർശനവുമായി ഒരു ബന്ധവുമില്ല്ല. വിശ്വാസത്തിന്റെ പേരിലുള്ള തർക്കമാണിതെന്ന് ആയിരുന്നു കരുതിയത്. നിങ്ങളുടെ വിശ്വാസത്തിന്റെ സ്ഥാപകൻ എന്താണ് നിങ്ങളെ പഠിപ്പിച്ചത്? സത്യത്തിൽ ഇത്തരം തർക്കങ്ങൾ വലിയ നാണക്കേടാണ്. ആവർത്തിക്കാതിരിക്കാൻ വേണ്ട ജാഗ്രത പുലർത്തണമെന്നും – ജസ്റ്റിസ് കെ എം ജോസഫ് തുറന്നടിച്ചു.