ഭുവനേശ്വർ
ഐഎസ്എൽ പ്ലേ ഓഫിൽ ശേഷിക്കുന്ന ഒരു സ്ഥാനം ഉറപ്പിക്കാൻ ഒഡിഷ എഫ്സി ഇന്ന് ജംഷഡ്പുർ എഫ്സിക്കെതിരെ. ഒഡിഷ ജയിച്ചാൽ, നിലവിൽ ഏഴാമതുള്ള എഫ്സി ഗോവയുടെ സാധ്യത പൂർണമായും അവസാനിക്കും. ഒഡിഷ മൂന്നാംസ്ഥാനത്തേക്ക് മുന്നേറുകയും ചെയ്യും. സമനില കിട്ടിയാലും മതി. അവസാന മത്സരമാണ് അവർക്ക്.
മുംബൈ സിറ്റി, ഹൈദരാബാദ് എഫ്സി ടീമുകൾ സെമിയിലെത്തി. ബംഗളൂരു എഫ്സി, എടികെ മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ് ടീമുകൾ പ്ലേ ഓഫും ഉറപ്പിച്ചു.
അവസാനകളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചാണ് ഒഡിഷ സാധ്യത നിലനിർത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ അവസാനമത്സരം ഞായറാഴ്ച ഹൈദരാബാദിനെതിരെ കൊച്ചിയിലാണ്.















