ന്യൂഡൽഹി
ആദായനികുതി റെയ്ഡിനിക്കിടെ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥരും പൊലീസും മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറി. ബിബിസിയുടെ ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമർശം. മുംബൈ, ഡൽഹി ഓഫീസുകളിൽ നടന്ന പരിശോധനയിൽ മണിക്കൂറുകളോളം മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെട്ടു. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന എഡിറ്റര്‍മാര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
ചൊവ്വ രാവിലെ 11.30ഓടെ കനത്ത പൊലീസ് സുരക്ഷയിൽ തുടങ്ങിയ പരിശോധന 58 മണിക്കൂർ കഴിഞ്ഞ് വ്യാഴം രാത്രിയാണ് അവസാനിച്ചത്. പിന്നാലെ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ സാധാരണനിലയിലുള്ള പ്രവർത്തനം തുടരാൻ അനുവദിച്ചായിരുന്നു ‘സർവേ’ എന്ന് ആദായനികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളുന്നതാണ് ബിബിസി ലേഖനം. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ബിബിസി ഓഫീസുകളിൽ റെയ്ഡ് നടന്നത്.