പട്ന
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർടികൾ കൈകോർത്താൽ ബിജെപിയെ നൂറുസീറ്റിനു താഴെ ഒതുക്കാനാകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ ഐക്യമുന്നണിയിൽ കോൺഗ്രസും ഭാഗമാകണം. അല്ലാത്തപക്ഷം എന്തുസംഭവിക്കുമെന്ന് താൻ പറയേണ്ടതില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും പട്നയിൽ സിപിഐ എം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ നിതീഷ് പറഞ്ഞു.