മുംബൈ
ഷിൻഡെ പക്ഷത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ചതിൽ തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് ഉദ്ദവ് താക്കറെ. തെരഞ്ഞെടുപ്പ് കമീഷൻ നരേന്ദ്ര മോദിയുടെ അടിമയായെന്ന് ഉദ്ദവ് പറഞ്ഞു. കമീഷന്റെ നടപടി ജനാധിപത്യത്തിന് അപകടകരമാണ്. സുപ്രീംകോടതിയെ സമീപിക്കുമെന്നും ശനിയാഴ്ച വസതിക്കു പുറത്ത് പാർടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ഉദ്ദവ് പറഞ്ഞു. ശിവസേന സ്ഥാപിക്കപ്പെട്ടശേഷം ആദ്യമായാണ് താക്കറെ കുടുംബത്തിന് പാർടിയിലെ ആധിപത്യം നഷ്ടമാകുന്നത്.