ശ്രീനഗർ
ജമ്മുകശ്മീരിലെ പുൽവാമയിൽ നാലുവർഷംമുമ്പ് 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിൽ ഇനിയും പിടിയിലാകാനുള്ളത് നാലുപേരെ. ആക്രമണത്തിന്റെ ഭാഗമായ 19 ഭീകരരിൽ എട്ടുപേരെ വെടിവച്ചുകൊന്നെന്നും ഏഴുപേർ പിടിയിലായെന്നും ജമ്മുകശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. പിടികിട്ടാത്ത നാലുപേരിൽ മൂന്നുപേർ പാകിസ്ഥാനിൽനിന്നുള്ളവരാണ്.
പതിനാല് ജെയ്ഷെ ഭീകരരടക്കം ആകെ 37 ഭീകരരാണ് നിലവിൽ കശ്മീരിൽ സജീവമായുള്ളതെന്നും പൊലീസ് പറയുന്നു. 2019 ഫെബ്രുവരി 14ന് പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തിലാണ് 40 ജവാന്മാർ വീരമൃത്യു വരിച്ചത്.
പ്രതിഷേധവുമായി വിരമിച്ച
അർധസൈനികര്
പുല്വാമ ഭീകരാക്രമണ വിഷയത്തിൽ കേന്ദ്രസര്ക്കാര് ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിരമിച്ച അർധസൈനികരുടെ സംഘടനകൾ. ഇക്കാര്യത്തില് ആത്മാര്ഥതയില്ലാത്ത നിലപാടാണ് മോദിസര്ക്കാരിനെന്ന് ചൂണ്ടിക്കാട്ടി ജന്തർ മന്തറിൽ അഖിലേന്ത്യ കോൺഫെഡറേഷൻ ഓഫ് എക്സ് പാരാമിലിട്ടറി മർട്ടിയർ വെൽഫെയർ അസോസിയേഷൻ ധർണ നടത്തി. അഖിലേന്ത്യ ചെയർമാൻ റിട്ട. എഡിജി എച്ച് ആർ സിങ് ഉദ്ഘാടനംചെയ്തു.















