ന്യൂഡൽഹി> ദേശീയ ഹരിത ട്രിബ്യൂണലിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കക്ഷികളുടെ വാദങ്ങൾ കേൾക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ ഭൂഷൺ ഗവായ്, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
വിദഗ്ധ അഭിപ്രായങ്ങളും ചില റിപ്പോർട്ടുകളും മാത്രം പരിഗണിച്ച് നിർണായക കേസുകളിൽ ട്രിബ്യൂണൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. കക്ഷിയെ കേൾക്കാതെ ട്രിബ്യൂണൽ വൻ തുക പിഴ ചുമത്തിയതായും ഹർജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത്കുമാർ പരാതിപ്പെട്ടു.