ഹൗറ> അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പത്താമത് അഖിലേന്ത്യ സമ്മേളനത്തിന് പശ്ചിമ ബംഗാളിലെ ഹൗറയിൽ ബുധനാഴ്ച തുടക്കമാകും. 17ന് പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പ്രതിനിധി സമ്മേളനം ശരത് ഭവനിൽ നടക്കും.
എഴുനൂറ്റമ്പതിലധികം പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽനിന്ന് ഉൾപ്പെടെ പ്രതിനിധികൾ എത്തിത്തുടങ്ങി. സമ്മേളനം 18ന് സമാപിക്കും. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ശ്രിദീപ് ഭട്ടാചാര്യ പ്രസിഡന്റായും പാർടി സംസ്ഥാന കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ പരേഷ് പാൾ സെക്രട്ടറിയുമായുള്ള സ്വാഗത സംഘമാണ് ചുക്കാൻപിടിക്കുന്നത്. നിരവധി കർഷക പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച ബംഗാൾ നടാടെയാണ് കർഷക തൊഴിലാളി യൂണിയന്റെ അഖിലേന്ത്യ സമ്മേളനത്തിന് വേദിയാകുന്നത്.















