Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

കണ്ണീർ വീണ്‌ തേയില, റബർ തോട്ടങ്ങൾ

by News Desk
February 14, 2023
in INDIA
0
കണ്ണീർ-വീണ്‌-തേയില,-റബർ-തോട്ടങ്ങൾ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

അഗർത്തല> ‘‘ഞാൻ ജോലിചെയ്യുന്ന തേയിലത്തോട്ടം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വല്ലപ്പോഴുമാണ് പണി. കൂലി കിട്ടിയാലായി. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ഇപ്പോൾ തൊഴിലുറപ്പും നിലച്ചു’’–-നരേന്ദ്രപുർ തേയിലതോട്ടത്തിലെ ജീവനക്കാരൻ കിഷോർ ഭൗമിജ് പറഞ്ഞു. ബിജെപി വന്നശേഷം തോട്ടങ്ങളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നിരോധിച്ചതായി മറ്റൊരു തൊഴിലാളി മിന്റു മുണ്ട പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ, വോട്ട് ചെയ്യാൻ പോകരുതെന്ന് ബിജെപിക്കാർ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. പിന്നീടുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ഒഴികെയുള്ള പാർടികളെ പത്രിക നൽകാൻ അനുവദിച്ചില്ല. പൊലീസിന് പരാതി നൽകിയിട്ടും ഫലമില്ല. 16ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണർ ഒന്നടങ്കം വോട്ട് ചെയ്യും–– മിന്റു മുണ്ട പറഞ്ഞു.

പടിഞ്ഞാറൻ ത്രിപുരയിലെ ഖയേർപുരിൽ വിശാലമതനിരപേക്ഷ സഖ്യത്തിന്റെ റാലിയിൽ പങ്കെടുത്ത തൊഴിലാളികൾക്ക് പറയാനുള്ളത് ബിജെപി ഭരണം തകർത്തെറിഞ്ഞ ജീവിതത്തിന്റെ കഠിന അനുഭവങ്ങൾ. തേയിലത്തോട്ടത്തിൽ താൽക്കാലിക തൊഴിലാളിയായ നരേഷ് ടാന്റി വീട്ടുവളപ്പിലെ കുളത്തിൽ വളർത്തിയിരുന്ന പതിനായിരക്കണക്കിന് രൂപയുടെ മത്സ്യം ബിജെപിക്കാർ കൊള്ളയടിച്ചു. പറമ്പിലുണ്ടായിരുന്ന കുന്നിടിച്ച് മണ്ണ് കൊണ്ടുപോയി വിറ്റു. വീട്ടിലെ ടെലിവിഷൻപോലും അവർ കവർന്നു. അമർപുർ, കർബൂക്ക്, ബീർചന്ദ്രമാനു, ശാന്തി ബസാർ എന്നിവിടങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കും പങ്കിടാനുള്ളത് ബിജെപി അതിക്രമത്തിന്റെ സമാന അനുഭവങ്ങൾ.

സഹകരണമേഖലയിൽ ഫലപ്രദമായി പ്രവർത്തിച്ചുവന്ന തേയിലത്തോട്ടങ്ങളുടെ നിയന്ത്രണം ബിജെപി സർക്കാർ പിടിച്ചെടുത്തതോടെ അഴിമതി മാത്രമായി മിച്ചം. അഗർത്തലയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള സിംമ്ന മേഖലയിലെ എല്ലാ തേയിലത്തോട്ടങ്ങളുടെയും സ്ഥിതി ഇതാണ്. കേന്ദ്രസർക്കാരിന്റെ റബർനയവും സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വവും ചേർന്ന് റബർ മേഖലയെയും തകർത്തു. സംസ്ഥാനത്ത് ചെറുകിട കർഷകരാണ് റബർ മേഖലയിലുള്ളത്. റബറിന്റെ വിലയിടിവ് കാരണം നഷ്ടം കുമിഞ്ഞുകൂടുകയാണെന്ന് കർഷകർ പറഞ്ഞു. ത്രിപുരയിൽ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രിയും സഹപ്രവർത്തകരും ഇത്തരം വിഷയങ്ങളിൽ മൗനത്തിലാണ്.

Previous Post

കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സമ്മേളനത്തിന് നാളെ തുടക്കം

Next Post

ബോംബെ ഐഐടിയിൽ ദളിത്‌ വിദ്യാർഥി ജീവനൊടുക്കി

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ബോംബെ-ഐഐടിയിൽ-ദളിത്‌-വിദ്യാർഥി-ജീവനൊടുക്കി

ബോംബെ ഐഐടിയിൽ ദളിത്‌ വിദ്യാർഥി ജീവനൊടുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.