ന്യൂഡൽഹി> കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (സിഡബ്ല്യുഎഫ്ഐ) അഖിലേന്ത്യാ പ്രസിഡന്റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി യു പി ജോസഫിനെയും അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുത്തു. എം രാമചന്ദ്രനാണ് ട്രഷറർ. സെക്രട്ടറിയറ്റിൽ ജനറൽ സെക്രട്ടറിയും ട്രഷററും അടക്കം ഒമ്പത് മലയാളികളുണ്ട്. വി ശശികുമാർ, കെ പി സഹദേവൻ, അരക്കൻ ബാലൻ എന്നിവർ കേരളത്തിൽനിന്ന് വൈസ് പ്രസിഡന്റുമാരായി. പി കെ മുകുന്ദൻ, ടി കെ അച്ചുതൻ, ഷൈല അലക്സ്, വി പി സക്കറിയ എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. വർക്കിങ് കമ്മിറ്റിയിൽ 18 മലയാളികളുണ്ട്. ആകെ 133 പേരടങ്ങുന്നതാണ് കേന്ദ്ര കമ്മിറ്റി.