ന്യൂഡൽഹി> ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് വഴിയൊരുക്കിയ സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺബ്രിട്ടാസ് എംപി കേന്ദ്ര തൊഴിൽമന്ത്രിക്ക് കത്ത് നൽകി.
ജീവനക്കാരിൽ ഭൂരിപക്ഷത്തിനും ആയിരം രൂപയിൽ കുറഞ്ഞ പെൻഷനാണ് ലഭിക്കുന്നത്. നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന ഉത്തരവ് നേടിയത്. കോടതി വിധി നടപ്പാക്കാൻ വേണ്ട എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കാൻ ഇപിഎഫ്ഓയ്ക്ക് തൊഴിൽമന്ത്രാലയം കർശനനിർദേശം നൽകണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.