ജിദ്ദ > കിംഗ് അബ്ദുൽ അസീസ് സർവകലാശാല സംഘടിപ്പിക്കുന്ന 16-ാമത് എഡിഷനിൽ കെെകൊണ്ട് നിർമ്മിച്ച ചെറുകിട പദ്ധതികളുടെ പ്രദർശനം കിംഗ് ഫൈസൽ കോൺഫറൻസ് സെന്ററിൽ ജിദ്ദ ഗവർണർ പ്രിൻസ് സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ വിവിധ വിഭാഗങ്ങളിലായി 164-ലധികം കരകൗശല വസ്തുകൾ ഉണ്ട്. ഡ്രോയിംഗ്, ഫാഷൻ, വീട്, ഭക്ഷണം, പോഷകാഹാരം, പ്രസിദ്ധീകരണങ്ങൾ, സമ്മാനങ്ങൾ, ഫോട്ടോഗ്രാഫി, വിദ്യാഭ്യാസ ഗെയിമുകൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.
“മെയ്ഡ് വിത്ത് മൈ ഓൺ ഹാൻഡ്സ്” എന്ന പ്രദൾശനമൊരുക്കിയത് 230 സർവ്വകലാശാല വിദ്യാർത്ഥികളാണ് . ചെറിയ പ്രോജക്ടുകൾ നിർമ്മിച്ച് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങൾ വൻതോതിൽ വിപണനം ചെയ്യുക, കുട്ടികളിൽ സമൂഹത്തിന്റെ വിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള സർഗ്ഗാത്മക നിർമ്മാതാക്കളായി പ്രത്യക്ഷപ്പെടാൻ ഇതിലൂടെ അവർക്ക് അവസരം നൽകുന്നു എന്ന് കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. മുഹന്നദ് ബിൻ ഗാസി ആബിദ് പറഞ്ഞു.